headerlogo
sports

കായികമേളയിൽ പ്രായത്തട്ടിപ്പും ഉത്തേജക മരുന്നും തടയാൻ കർശന നടപടി; മന്ത്രി എൻ. ഷംസുദ്ദീൻ

സംസ്ഥാന സ്കൂൾ കായിക മേളയിൽ പ്രായത്തട്ടിപ്പും ഉത്തേജക മരുന്നും തടയാൻ കർശന നടപടിപടികളണ്ടാവുമെന്ന് വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ പറഞ്ഞു

 കായികമേളയിൽ പ്രായത്തട്ടിപ്പും ഉത്തേജക മരുന്നും തടയാൻ കർശന നടപടി;  മന്ത്രി എൻ. ഷംസുദ്ദീൻ
avatar image

NDR news

25 Oct 2026 02:39 PM

​കോഴിക്കോട്: 68-ാമത് കേരള സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പോ ഉത്തേജകമരുന്നുകളുടെ (ഡാപ്പിംഗ്) ഉപയോഗമോ ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത നടപടിയുണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ.എൻ. ഷംസുദ്ദീൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മേളയിൽ യാതൊരുവിധ അച്ചടക്കരാഹിത്യവും വച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.മത്സരങ്ങളുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നാൽ അത് പരിശോധിച്ച് ഉറപ്പുവരുത്താൻ അടിയന്തര സംവിധാനമുണ്ടാകും. ആവശ്യമെങ്കിൽ സംശയമുള്ള കായികതാരങ്ങൾക്ക് ബോൺ ടെസ്റ്റ് (Bone Test) ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തും.

.      കായികമേളയ്ക്ക് മഴ വെല്ലുവിളിയാകില്ലെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. മത്സരങ്ങൾ ആരംഭിക്കുമ്പോഴേക്കും മാനം തെളിയുമെന്നാണ് കരുതുന്നത്. എൻ.ഐ.ടി ഗ്രൗണ്ടും ട്രാക്കും മത്സരങ്ങൾക്കായി ലഭ്യമായത് സംഘാടനത്തിന് വലിയ കരുത്തായെന്നും മേള മികച്ച രീതിയിൽ നടത്താൻ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായെന്നും മന്ത്രി കൂട്ടിച്ചേർത്തു.കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ നടക്കുന്ന് കായിക മാമാങ്കത്തിന് ഇന്ന് (ഒക്ടോബർ 25) വൈകിട്ട് നാലിന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിക്കും.ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും മുൻ കായികതാരവുമായ ഒളിമ്പ്യൻ പി.ടി. ഉഷയാണ് കായികമേളയുടെ ദീപശിഖ കൊളുത്തുന്നത്.

NDR news
25 Oct 2026 02:39 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents