കുട്ടി കായിക താരങ്ങൾക്കൊപ്പം ഭക്ഷണം കഴിച്ച് വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ ഷംസുദ്ദീൻ .
കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ കായികതാരങ്ങൾക്കൊപ്പം സാധാരണ പവലിയനിൽ ഭക്ഷണം കഴിച്ച് വിദ്യാഭ്യാസ മന്ത്രി.
കോഴിക്കോട്: 68-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ തിരക്കുപിടിച്ച സംഘാടന ചുമതലകള്‍ക്കിടയിൽ മത്സരത്തിനെത്തിയ കായിക താരങ്ങളായ കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ.എന്‍. ഷംസുദ്ദീന്‍. വിവിധ കമ്മിറ്റികളുടെ സംയുക്ത അവലോകന യോഗത്തിൽ പങ്കെടുക്കാൻ അതിരാവിലെ തന്നെ മന്ത്രി എത്തിയിരുന്നു.
. മേളയിലെ താമസ-ഭക്ഷണ സൗകര്യങ്ങളെക്കുറിച്ചും തയ്യാറെടുപ്പുകളെക്കുറിച്ചും കുട്ടികളോട് നേരിട്ട് ചോദിച്ചറിഞ്ഞ മന്ത്രി അവർക്ക് വിജയാശംസകള്‍ നേരുകയും ചെയ്തു .വിജയവും പുതിയ റെക്കോര്‍ഡുകളും ലക്ഷ്യമിട്ട് ട്രാക്കിലും ഫീല്‍ഡിലും മാറ്റുരയ്ക്കുന്ന കുട്ടികള്‍ക്ക് കായികമേള കേവലം മത്സരവേദി മാത്രമല്ല, സൗഹൃദത്തിന്റെയും ഒത്തുചേരലിന്റെയും വലിയൊരു ഇടം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ ജില്ലകളില്‍ നിന്നുള്ള കായികതാരങ്ങള്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും അനുഭവങ്ങള്‍ പങ്കുവെക്കുന്നതും മേളയുടെ ആവേശം ഇരട്ടിയാക്കുന്നതാണ്.
. ആയിരക്കണക്കിന് കുട്ടികളും അധ്യാപകരും പങ്കെടുക്കുന്ന മേളയില്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ വിപുലമായ ഭക്ഷണവിതരണ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കോഴിക്കോട് എന്‍.ഐ.ടി മൈതാനത്ത് ഒരേസമയം 2,000 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനാകുന്ന വലിയ പന്തലാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. ഇതുകൂടാതെ കൊടിയത്തൂരിലും പാചകപ്പുര സജ്ജീകരിച്ചിട്ടുണ്ട്.

