headerlogo
sports

പ്രായ തട്ടിപ്പ് നടത്തി കായികമേളയിൽ വിജയിച്ച വിദ്യാർത്ഥിയെ മാറ്റി

സംസ്ഥാന സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പു നടത്തി വിജയിച്ച കോട്ടയം ജില്ലയിൽ നിന്നുള്ള അന്യസംസ്ഥാനക്കാരനായ വിദ്യാർത്ഥിയെ അയോഗ്യനാക്കി

 പ്രായ തട്ടിപ്പ് നടത്തി കായികമേളയിൽ വിജയിച്ച വിദ്യാർത്ഥിയെ മാറ്റി
avatar image

NDR news

30 Oct 2026 01:05 PM

കോഴിക്കോട്: സ്‌കൂള്‍ കായികമേളയില്‍ നടന്ന പ്രായത്തട്ടിപ്പു കണ്ടെത്തിയതോടെ 400 മീറ്ററില്‍ പുതിയ വിജയിയെ പ്രഖ്യാപിച്ചു. കോരുത്തോട് സ്‌കൂളിലെ താരമാണ് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ പരാജയപ്പെട്ടത്. 14 വയസ്സിന് താഴെയുള്ളവര്‍ മത്സരിക്കുന്ന സബ് ജൂനിയര്‍ വിഭാഗത്തില്‍ സ്വര്‍ണം നേടിയ ഉത്തര്‍പ്രദേശുകാരനായ താരം 100 മീറ്ററിന്റെ ഫൈനലിലേക്കും യോഗ്യത നേടിയിരുന്നു. മെഡിക്കല്‍ പരിശോധനയില്‍ താരത്തിന് 15-നും 18-നും ഇടയില്‍ പ്രായമുണ്ടെന്ന് തെളിഞ്ഞു.

NDR news
30 Oct 2026 01:05 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents