headerlogo
sports

വാകയാട് ഹയർസെക്കൻഡറി സ്കൂളിന് അഭിമാനമായി അമൽ ഭാസ്കർ

സംസ്ഥാന സ്കൂൾ കായികമേളയിൽ കരാട്ടെ മത്സരത്തിൽ വെള്ളി മെഡൽ നേടിയ പ്ലസ് വൺ വിദ്യാർഥി അമൽ ഭാസ്കർ സ്കൂളിന് അഭിമാനമായി .

 വാകയാട് ഹയർസെക്കൻഡറി സ്കൂളിന് അഭിമാനമായി അമൽ ഭാസ്കർ
avatar image

NDR news

01 Nov 2026 10:23 PM

നടുവണ്ണൂർ: 68-മത് സംസ്ഥാന സ്കൂൾ കായിക മേളയിൽ വാകയാട് ഹയർ സെക്കൻഡറി സ്കൂളിന് അഭിമാനകരമായ നേട്ടം.

.     സീനിയർ ആൺകുട്ടികളുടെ 66 കിലോ കരാട്ടെ മത്സരത്തിൽ വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്‌വൺ കൊമേഴ്സ് ക്ലാസ്സിൽ പഠിക്കുന്ന അമൽ ഭാസ്കർ വെള്ളിമെഡൽ നേടി ഒരു നാടിന്റെയും സ്കൂളിന്റെയും അഭിമാനമായി.

.   അത്തോളി കോതങ്കൽ മേച്ചേരി വീട്ടിൽ ബിജു - നിഷ ദമ്പതികളുടെ മകനാണ് അമൽ ഭാസ്കർ . ഓൾ കേരള ഷിട്ടോറിയോ കരാട്ടെ ഗോൾഡ് മെഡൽ,ഓൾ ഇന്ത്യ ഷിട്ടോറിയോ കരാട്ടെ യൂണിയൻ ഗോൾഡ് മെഡൽ എന്നിവ അമൽ ഭാസ്കർ മുമ്പ് കരസ്ഥമാക്കിയ നേട്ടങ്ങളാണ്. അമൽ ഭാസ്കറിന്റെ ഓരോ നേട്ടങ്ങളിലും കുടുംബവും നാട്ടുകാരും വളരെ സന്തോഷത്തിലാണ്.

.    അമൽ ഭാസ്കറിനെ വാകയയാട് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരും പിടിഎ യും മാനേജ്മെന്റും അഭിനന്ദിച്ചു.കായിക മേഖലയിൽ മികച്ച നേട്ടങ്ങൾ കൊയ്യുന്ന വാകയാട് ഹയർ സെക്കൻഡറി സ്കൂളിന് അമൽ ഭാസ്കറിന്റെ വിജയം അഭിമാനകരമാണെന്ന് പ്രിൻസിപ്പൽ ഡോ.ആബിദ പുതുശ്ശേരി പറഞ്ഞു.

NDR news
01 Nov 2026 10:23 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents