ഒളിമ്പിക് അസോസിയേഷൻപി ടി ഉഷയ്ക്ക് പരാജയം
ഒളിമ്പിക് അസോസിയേഷനിലേക്ക് നടന്ന പ്രാഥമിക തിരഞ്ഞെടുപ്പിൽ പിടി ഉഷ പുറത്തായി മലയാളിയായ അഞ്ചുബേബി ജോർജ് ഒന്നാം സ്ഥാനത്തെത്തി
ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (IOA) തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റായ പി.ടി. ഉഷയ്ക്ക് കനത്ത തിരിച്ചടി. ഭരണസമിതി തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള യോഗ്യത നിർണ്ണയിക്കുന്ന വോട്ടെടുപ്പിൽ പി.ടി. ഉഷ പരാജയപ്പെട്ടു. മലയാളിയായ മുൻ ലോങ് ജമ്പ് താരം അഞ്ജു ബോബി ജോർജ്ജ് ഏറ്റവും കൂടുതൽ വോട്ട് നേടി ഒന്നാം സ്ഥാനത്തെത്തി.
. സ്‌പോർട്‌സ് പേഴ്‌സൺ ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ്' (SOM) വിഭാഗത്തിലെ നാല് വനിതാ പ്രതിനിധികളെ കണ്ടെത്താനായി നവംബർ 9-ന് നടന്ന ഓൺലൈൻ വോട്ടെടുപ്പിലാണ് പി.ടി. ഉഷ പരാജയപ്പെട്ടത്. ആകെ 80 മുൻ കായികതാരങ്ങൾ വോട്ട് രേഖപ്പെടുത്തിയ മത്സരത്തിൽ ഉഷയ്ക്ക് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടേണ്ടി വന്നു. വിജയിച്ച 'ന്യൂ ഭാരത് പാനൽ' സഖ്യത്തിലെ നാല് വനിതകൾ അഞ്ചു ബേബി ജോർജ് ബാഡ്മിന്റൽ താരം സൈന നെഹ്‌വാൾ, ഹോക്കി താരം റാണി രാംപാൽ ആർച്ചറി താരം ഡോലാ ബാനർജി എന്നിവരാണ് . ഇവർക്ക് മാത്രമേ ഡിസംബർ 5-ന് നടക്കാനിരിക്കുന്ന ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പദവിയിലേക്കുള്ള പ്രധാന തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കുകയുള്ളൂ. ഏതെങ്കിലും ദേശീയ കായിക ഫെഡറേഷൻ (NSF) നാമനിർദ്ദേശം ചെയ്താൽ മാത്രമേ ഇനി അവർക്ക് അവസരമുള്ളൂ,
. തിരഞ്ഞെടുപ്പിന് മുന്നോടിയായി പി.ടി. ഉഷയും എതിർ ചേരിയും തമ്മിൽ കടുത്ത വാക്പോരുകൾ നടന്നിരുന്നു. എതിർ പാനൽ തനിക്കെതിരെ വാട്സാപ്പ് വഴി വ്യാപകമായ ഡിജിറ്റൽ ക്യാമ്പയിൻ നടത്തി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കാണിച്ച് ഇലക്ടറൽ ഓഫീസർക്ക് പി.ടി. ഉഷ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. അതേസമയം, ഉഷ നിലവിലെ പദവി ദുരുപയോഗം ചെയ്ത് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന കൗണ്ടർ പരാതിയും എതിർവിഭാഗം ഉന്നയിച്ചിട്ടുണ്ട്. വോട്ടെണ്ണലിൽ അപാകതയുണ്ടെന്ന് ആരോപിച്ച് ഒറിജിനൽ വോട്ടിങ് റെക്കോർഡുകൾ പരിശോധിക്കണമെന്നും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് (IOC) പരാതി നൽകുമെന്നും പി.ടി. ഉഷ വ്യക്തമാക്കിയിട്ടുണ്ട്

