headerlogo
sports

കോട്ടൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം

കോട്ടൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം വോളിബോൾ ടൂർണമെന്റ് നടത്തി

 കോട്ടൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം
avatar image

NDR news

10 Nov 2026 03:14 PM

കൂട്ടാലിട:കോട്ടൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി വോളിബോൾ ടൂർണമെന്റ് നടത്തി. കോട്ടുർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജാത ടീച്ചർ ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു . പത്തൊമ്പതാം വാർഡ് മെമ്പർ രാഘവൻ കൊരോങ്ങിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പിടി വത്സല ടീച്ചറിൽ നിന്ന് വോളിബോൾ എവറോളിംഗ് ട്രോഫി പഞ്ചായത്ത് സെക്രട്ടറി കെ പി സജിത്ത് സ്വീകരിച്ചു .

      ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാജിറ ഷമീർ ,. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിനി പുതിയപ്പറത്ത് , വാർഡ് മെമ്പർമാരായ സുജേത ടീച്ചർ, ലിനീഷ് നരയംകുളം, ഉഷ ടി കെ , മിനി, മമ്മുക്കുട്ടി ഷീബ ഊരാണ്ടിയിൽ, ആബിദ കുന്നിമ്മൽ, വോളിബോൾ പരിശീലകൻ ഷിജു എന്നിവർ സംസാരിച്ചു. ചടങ്ങിൽ എം ഇ ജി ബാലകൃഷ്ണൻ സ്വാഗതവും സജീഷ് മൂന്നുകണ്ടം നന്ദിയും പറഞ്ഞു

NDR news
10 Nov 2026 03:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents