headerlogo
sports

ഷൂട്ടിംഗ് താരം വിദർശ കെ വിനോദിന് കായിക വകുപ്പിൽ നിയമനം

ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവായ ഷൂട്ടിംഗ് താരം വിദർശ കെ വിനോദിന് കായിക വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടറായുള്ള നിയമന ഉത്തരവ് മുഖ്യമന്ത്രി കൈമാറും

 ഷൂട്ടിംഗ് താരം വിദർശ കെ വിനോദിന് കായിക വകുപ്പിൽ നിയമനം
avatar image

NDR news

20 Nov 2026 09:20 AM

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് കായിക വകുപ്പിൽ നിയമനം. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് നിയമനം. നാളെ മുഖ്യമന്ത്രി നിയമന ഉത്തരവ് കൈമാറും. ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിതാ താരമാണ് വിദർശ.

.      കായിക മികവ് തെളിയിക്കുന്ന താരങ്ങൾക്ക് നേരിട്ട് കായിക വകുപ്പിൽ തൊഴിൽ നൽകുന്നതിനുള്ള പ്രത്യേക നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി ഒ ജെ ജനീഷ് പ്രഖ്യാപിച്ചിരുന്നു. വിദർശ വിനോദ് ഉൾപ്പെടെയുള്ളവർ സർക്കാരിന്റെ ജോലി വാഗ്ദാനത്തെ സ്വാഗതം ചെയ്തിരുന്നു. കൂടാതെ ഏഷ്യൻ ​ഗെയിംസിലെ മെഡൽ ജേതാക്കൾക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. വെളളി നേടുന്നവർക്ക് 30 ലക്ഷവും വെങ്കലം നേടുന്നവർക്ക് 20 ലക്ഷം രൂപയുമാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.

.       ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലും 50 മീറ്റർ റൈഫിൾ 3 പൊസിഷൻ ടീം ഇനത്തിൽ വെള്ളി മെഡലും വിദർശ സ്വന്തമാക്കി യിരുന്നു. ഇന്ത്യൻ ഷൂട്ടിംഗ് ടീം അംഗമായ വിദർശ ലോക റാങ്കിംഗിൽ 18-ാം സ്ഥാനത്തും ഇന്ത്യയിൽ ഒന്നാം സ്ഥാനത്തുമാണ്. കോഴിക്കോട് തിരുവമ്പാടി സ്വദേശി ആണ് വിദർശ.

NDR news
20 Nov 2026 09:20 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents