headerlogo
sports

പിടി ഉഷയെ നാമ നിർദ്ദേശം ചെയ്തത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി തള്ളി

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുപ്പിനുള്ള പട്ടികയിലേക്ക് ഐസ് ഹോക്കി അസോസിയേഷൻ ഓഫ് ഇന്ത്യ പിടി ഉഷയെ നാമനിർദ്ദേശം ചെയ്തത് ചോദ്യം ചെയ്ത ഹരജിയാണ് ഡൽഹി ഹൈക്കോടതി തള്ളിയത്.

 പിടി ഉഷയെ നാമ നിർദ്ദേശം ചെയ്തത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി തള്ളി
avatar image

NDR news

24 Nov 2026 10:37 AM

ന്യൂഡല്‍ഹി: ഒളിംപിക് അസോസിയേഷന്‍ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പി ടി ഉഷയുടെ നാമനിര്‍ദ്ദേശത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഐസ് ഹോക്കി അസോസിയേഷന്‍ ഓഫ് ഇന്ത്യ (IHAI) വഴി ഐഒഎ ജനറല്‍ അസംബ്ലിയിലേക്ക് പി ടി ഉഷയെ നാമനിര്‍ദ്ദേശം ചെയ്തതിനെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജി.

.      ഐസ് ഹോക്കി അസോസിയേഷന്‍ പ്രസിഡന്റ് ഗുര്‍പ്രീത് സിങ് ബക്ഷിയുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് ഉഷയുടെ പേര് നാമനിര്‍ദേശം ചെയ്തത്. ഈ നടപടി ചോദ്യം ചെയ്താണ് കുന്‍സാങ് നാംഗ്യാല്‍ വിഭാഗം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. അംഗത്വമില്ലാത്ത ഒരാളെ അസോസിയേഷന്‍ പ്രതിനിധിയായി നാമനിര്‍ദേശം ചെയ്യാനാവില്ലെന്നായിരുന്നു വാദം.

.     കായിക മേഖലയിലെ മികച്ച നേട്ടങ്ങള്‍ കൈവരിച്ച കായികതാരങ്ങള്‍ക്കുള്ള വിഭാഗത്തില്‍ ജനറല്‍ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ പി ടി ഉഷയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെയാണ് ഐസ് ഹോക്കി അസോസിയേഷന്‍ ഉഷയെ നാമനിര്‍ദേശം ചെയ്തത്. ഐഒഎ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന സമയപരിധി ചൊവ്വാഴ്ചയാണ്.

NDR news
24 Nov 2026 10:37 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents