ഇൻക്ലൂസീവ് സ്പോർട്സിൽ സ്വർണ്ണക്കപ്പ് നേടിയ കുട്ടികളെ അനുമോദിച്ചു
ഭിന്നശേഷി കുട്ടികളുടെ സംസ്ഥാന കായികമേളയിൽ വിജയിച്ച കോഴിക്കോട് ജില്ലയിലെ കുട്ടികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും എം കെ രാഘവൻ എംപി. വിതരണം ചെയ്തു
കോഴിക്കോട് : 2026 ഒക്ടോബർ 25 മുതൽ 31 വരെ കോഴിക്കോട് വെച്ച് നടത്തിയ സംസ്ഥാന സ്കൂൾ കായികമേളയോടൊപ്പമാണ് പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷി കുട്ടികൾക്കായി പ്രത്യേക കായികമേളയും സംഘടിപ്പിച്ചത്. മേളയിൽ കാഴ്ചപരിമിതി, കേൾവി പരിമിതി, ചലനപരിമിതി, ബുദ്ധിപരിമിതി എന്നിവ നേരിടുന്ന 14 ജില്ലകളിലേയും വിജയികളായ കുട്ടികൾ ആവേശത്തോടെ മാറ്റുരച്ചു. വിവിധ ഇനങ്ങളിൽ സ്വർണ്ണവും, വെള്ളിയും വെങ്കലവും വാരിക്കൂട്ടി 97 പോയന്റുകളോടെ കോഴിക്കോട് ജില്ല സ്വർണ്ണക്കപ്പ് നേടി. ഈ വർഷം ആദ്യമായി ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ കുട്ടികൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കാഷ് അവാർഡും, ട്രോഫിയും ഒപ്പം സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
. എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ അധ്യക്ഷതയായിരുന്നു . അഡ്വ. കെ. ജയന്ത് എം.എൽ.എ, ശ്രീ. കെ.കെ. നവാസ് (വൈസ് പ്രസിഡന്റ് ജില്ലാ പഞ്ചായത്ത്), ഡോ. നിസാർ ചേലേരി, (ജില്ലാ പ്രോജക്ട് കോർഡിനേറ്റർ), ശ്രീ. സി.പി. സലീം (കൗൺസിലർ), ശ്രീ. ടി.പി.എം. ജിഷാൻ (കൗൺസിലർ), ശ്രീമതി. അനിത (വിദ്യാഭ്യാസ ഉപഡയറക്ടർ, കോഴിക്കോട്), ശ്രീമതി. മൃദുല കെ.വി (ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, സിറ്റി എ.ഇ.ഒ കോഴിക്കോട്), ശ്രീ. അനീഷ് നായർ (പ്രസിഡന്റ്, റോട്ടറി കാലിക്കറ്റ് സൺറൈസ് ക്ലബ്ബ്), ശ്രീ. സിറാജ് (ഹ്യൂമാനിറ്റി ഫൗണ്ടേഷൻ), ശ്രീ. ഫർദീസ് എ.വി (സെക്രട്ടറി, പ്രസ്സ് ക്ലബ്ബ്), ശ്രീ. സെബാസ്റ്റ്യൻ ജോൺ (ജില്ലാ പ്രോഗ്രാം ഓഫീസർ, എസ്.എസ്.കെ കോഴിക്കോട്), ശ്രീ. ഷമീർ പി (ജില്ലാ പ്രോഗ്രാം ഓഫീസർ, എസ്.എസ്.കെ കോഴിക്കോട്), ശ്രീ. മുസ്തഫ പാലോളി (ജില്ലാ പ്രോഗ്രാം ഓഫീസർ, എസ്.എസ്.കെ കോഴിക്കോട്), ശ്രീ. സാജിദ് കെ.പി (ബി.പി.സി യു.ആർ.സി നടക്കാവ്, എസ്.എസ്.കെ കോഴിക്കോട്), ശ്രീ. പ്രവീൺ ടി.കെ. (ബി.പി.സി യു.ആർ.സി സൗത്ത്, എസ്.എസ്.കെ കോഴിക്കോട്), ശ്രീ. ഷെമീം അഹമ്മദ് (ജില്ലാ പ്രോഗ്രാം ഓഫീസർ, എസ്.എസ്.കെ കോഴിക്കോട്) എന്നിവർ പ്രസംഗിച്ചു.

