ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ ഇനി പൊതു ജനങ്ങൾക്ക് സന്ദർശിക്കാം
ക്രിസ്മസ് - പുതുവർഷം പ്രമാണിച്ചാണ് അനുമതി
ഇടുക്കി : ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ ഇനി ക്രിസ്മസ് -പുതുവർഷം പ്രമാണിച്ച് 2023 ജനുവരി 31 വരെ പൊതു ജനങ്ങൾക്ക് സന്ദർശിക്കാം.
രാവിലെ 9:30മുതൽ വൈകുന്നേരം 5മണി വരെയാണ് സമയം അനുവദിച്ചത്. ഡാമിലെ ജല നിരപ്പും സാങ്കേതിക സംവിധാനങ്ങളും പരിശോധിക്കുന്നതിനാൽ ബുധനാഴ്ച്ചകളിൽ സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
സുരക്ഷ പ്രവർത്തനങ്ങളുടെ ഭാഗമായി മൊബൈൽ ഫോൺ, ക്യാമറ എന്നിവ കർശനമായി നിരോധിച്ചതാണ്.
ചെറുതോണി -തൊടുപുഴ പാതയിലൂടെ പാറേമാവ് ഭാഗത്തുള്ള ഗേറ്റ് വഴിയാണ് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്.
കുട്ടികൾക്ക് 20രൂപയും മുതിർന്നവർക്ക് 40 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ചെറുതോണി അണക്കെട്ടിൽ നിന്ന് തുടങ്ങി ആർച്ച് ഡാം, വൈശാലി ഗുഹയുമൊക്കെ കണ്ട് വരണമെങ്കിൽ 6കിലോമീറ്റർ നടക്കണം.
ഡാമിന് മുകളിലൂടെ സഞ്ചരിക്കുന്നതിനായി ബഗ്ഗി കാറും സൗകര്യത്തിന് ഒരുക്കിയിട്ടുണ്ട്. 8 പേർക്ക് 600രൂപയാണ് ടിക്കറ്റ് ചാർജ്.

