headerlogo
views

ഏപ്രിൽ 25ന് അപൂർവ ഗ്രഹ വിന്യാസം ‘സ്മൈലി ഫെയ്സ്’ ദൃശ്യമാകുമെന്ന് ശാസ്ത്രജ്ഞർ

ശുക്രൻ, ശനി, ചന്ദ്രൻ എന്നിവയാണ് സ്മൈലിയുടെ രൂപത്തിൽ അണിനിരക്കുക.

 ഏപ്രിൽ 25ന് അപൂർവ ഗ്രഹ വിന്യാസം ‘സ്മൈലി ഫെയ്സ്’ ദൃശ്യമാകുമെന്ന് ശാസ്ത്രജ്ഞർ
avatar image

NDR News

20 Apr 2025 08:37 PM

  ലോകമെമ്പാടുമുള്ള നക്ഷത്ര നിരീക്ഷകർക്ക് വിരുന്നൊരുക്കി അടുത്തയാഴ്ച ആകാശത്ത് ‘സ്മൈലി ഫെയ്സ്’ ഗ്രഹ വിന്യാസം ദൃശ്യമാകും. ഏപ്രിൽ 25ന് അപൂർവ ഗ്രഹ വിന്യാസം കാണാൻ സാധിക്കുമെന്ന് റിപ്പോർട്ട്. സ്മൈലി ഫെയ്സ്’ എന്നാണ് ഇതിനെ പറയുന്നത്. ലോകത്തെവിടെ നിന്നും ‘സ്മൈലി ഫെയ്സ്’ കാണാൻ സാധിക്കും.

   എന്നാൽ ഇത് കുറച്ച് സമയം മാത്രമേ ദൃശ്യമാകൂ. ശുക്രൻ, ശനി, ചന്ദ്രൻ എന്നിവയാണ് സ്മൈലി യുടെ രൂപത്തിൽ അണിനിരക്കുക. സ്മൈലിയുടെ കണ്ണുകളുടെ സ്ഥാനത്ത് രണ്ട് ഗ്രഹങ്ങളും പുഞ്ചിരിയുടെ സ്ഥാനത്ത് ചന്ദ്രക്കലയും ദൃശ്യമാകും.

   ഏപ്രിൽ 25 ന് പുലർച്ചെ, സൂര്യോദയത്തിന് മുമ്പ് കിഴക്കൻ ചക്രവാളത്തിലായിരിക്കും ആകാശ സ്മൈലി പ്രത്യക്ഷപ്പെടുകയെന്ന് ലൈവ് സയൻസ് റിപ്പോർട്ട് ചെയ്തു. ലിറിഡ് ഉൽക്കാവർഷം അതിന്റെ ഉച്ചസ്ഥായിയിലെത്തി യതിന് തൊട്ടുപിന്നാലെയാണ് ഈ അപൂർവ സംഭവമുണ്ടാകുക. നഗ്നനേത്രങ്ങൾ കൊണ്ട് എളുപ്പത്തിൽ കാണാൻ കഴിയും.

NDR News
20 Apr 2025 08:37 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents