ഇരിങ്ങൽ സർഗാലയയിൽ മെയ് 13 വരെ "സമ്മർ സ്പ്ലാഷ് 2025 "
വേനലവധി ആഘോഷമാക്കാൻ ആഗ്രഹിക്കുന്ന വർക്ക് ഇരിങ്ങൽ സർഗാലയ വിപുലമായ പരിപാടികളുമായി വേദിയൊരുക്കുന്നു.

ഇരിങ്ങൽ :ഇരിങ്ങൽ സർഗാലയയിൽ മെയ് 13 വരെ "സമ്മർ സ്പ്ലാഷ് 2025 ".വേനലവധി ആഘോഷമാക്കാൻ ആഗ്രഹിക്കുന്ന വർക്ക് ഇരിങ്ങൽ സർഗാലയ വിപുലമായ പരിപാടികളുമായി വേദിയൊരുക്കുന്നു. മെയ് 2 മുതൽ 13 വരെ "സമ്മർ സ്പ്ലാഷ്"സന്ദർശകർക്ക് അവിസ്മരണീയമായ അനുഭവം ആവുകയാണ്.
കുട്ടികൾക്കും മുതിർന്നവർക്കും വൈവിധ്യമാർന്ന വിനോദങ്ങൾ, സ്ത്രീകൾക്ക് കഥക് നൃത്തം, ഡാൻസ് തെറാപ്പി, കോലം ശില്പശാലകൾ ,കോലമിഡൽ മത്സരം, ഗുരുവായൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂറലിന്റെ സഹകരണ ത്തോടെ കേരളീയ ചുമർചിത്ര ശിൽപ്പശാല, ചിത്രകല പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ കേരളത്തിലെ 50ൽപരം കലാകാരന്മാരുടെ ചിത്രപ്രദർശനം.
ചിത്രകല പരിഷത്ത് കോഴിക്കോട്, വയനാട് ,കണ്ണൂർ ജില്ലാ കമ്മിറ്റി കളുടെ സഹകരണത്തോടെ പത്തിന് 100 ചിത്രകാരന്മാരുടെ ഏകദിന ചിത്രകലാ ക്യാമ്പ്, ബോഗൈൻ വില്ല പ്രദർശനം എന്നിവയും നടക്കും.