നടുവിലക്കണ്ടി സിദ്ദിഖ് (നടുവണ്ണൂർ)
21-08-2025
നടുവണ്ണൂർ : നടുവണ്ണൂരിൽ മത്സ്യ കച്ചവടക്കാരനായ നടുവിലക്കണ്ടി സിദ്ദിഖ് (59) നിര്യാതനായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. പരേതനായ മേച്ചേരി ക്കണ്ടി ഇബ്രായി പിതാവാണ്. മാതാവ്: പരേതയായ ഖദീജ. ഭാര്യ: സീനത്ത് മക്കൾ ഷംസീർ, സജീർ (ഫ്രഷ് ഫിഷ് സെൻറർ നെടുവണ്ണൂർ). റഷീദ്, സൈനബ എന്നിവർ സഹോദരരാണ്. മരുമക്കൾ: ഷാന, ഫിദ ഫാത്തിമ.മയ്യത്ത് നിസ്കാരം രാത്രി 9.30ന് നടുവണ്ണൂർ മുള്ളമ്പത്ത് ജുമാ മസ്ജിദിൽ നടക്കും.